" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, October 19, 2013

യു.എന്‍ രക്ഷാസമിതി അംഗത്വം സൌദി അറേബ്യ നിരസിച്ചു

    
 
5fa0f9e7-8508-4294-8c33-1eb21a2bb59e_16x9_600x338
യുഎന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പിലൂടെ ലഭിച്ച താല്‍ക്കാലിക അംഗത്വം സൌദി അറേബ്യ നിരസിച്ചു. ലോകത്ത് നടക്കുന്ന യുദ്ധവും സംഘര്‍ഷങ്ങളും അവസാനിപ്പിക്കുന്നതിലുള്ള രക്ഷാസമിതിയുടെ പരാജയത്തില്‍ പ്രതിഷേധിച്ചാണ് സൌദി അംഗത്വം നിരസിച്ചത്.
സിറിയന്‍ ആഭ്യന്തര യുദ്ധത്തിലുള്ള സമിതിയുടെ നിലപാടിലും സൌദിക്ക് അമര്‍ഷമുണ്ടായിരുന്നു. സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തിനെതിരെ യുക്തമായ നടപടിയെടുക്കാന്‍ രക്ഷാസമിതിക്കായില്ലെന്നതും അംഗത്വം നിരസിക്കാനുള്ള കാരണമായി സൌദി എടുത്തുകാട്ടി.
രക്ഷാസമിതിയുടെ അശാസ്ത്രീയ ഘടനയും സമിതി പുലര്‍ത്തുന്ന ഇരട്ട നയങ്ങളും പ്രതിഷേധാര്‍ഹമാണെന്നും സൌദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകത്ത് സമാധാനം സ്ഥാപിക്കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിന് ഇത് തടസ്സം നില്‍ക്കുന്നതായും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെയാണ് മറ്റു നാലു രാജ്യങ്ങളോടൊപ്പം സൌദിക്കും രക്ഷാ സമിതിയില്‍ താല്‍ക്കാലിക അംഗത്വം ലഭിച്ചത്. ചാഡ്, ചിലി, ലിത്വാനിയ, നൈജീരിയ എന്നിവയാണ് അംഗത്വം നേടിയ മറ്റു രാജ്യങ്ങള്‍. വരുന്ന ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കായിരുന്നു അംഗത്വം. 15 അംഗ രക്ഷാസമിതിയില്‍ അസര്‍ബൈജാന്‍, ഗ്വാട്ടിമാല, മൊറോക്കോ, പാക്കിസ്താന്‍, ടോഗോ എന്നിവയുടെ കാലാവധി തീരുന്ന സ്ഥിതിക്കാണ് പുതിയ അംഗങ്ങള്‍ക്കു വേണ്ടി വോട്ടെടുപ്പു നടന്നത്.

No comments:

Post a Comment