" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, October 29, 2013

ഇറാനിലെ അല്‍ ഗദീര്‍ ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി തിരിച്ചെത്തി

അല്‍ഹംദുലില്ലാഹ്...
ഇറാനിലെ അല്‍ ഗദീര്‍ ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സര്‍വശക്തനായ അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തോടെ ഈ വിനീതന്‍ സസുഖം തിരിച്ചെത്തിയിരിക്കുന്നു. നമ്മുടെ കാഴ്ചപ്പാടനുസരിച്ചുള്ള അല്‍ ഗദീര്‍ പ്രതിപാദനം അവിടെ സമര്‍പ്പിക്കാനായി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

കോണ്‍ഫറന്‍സിനു ക്ഷണം ലഭിച്ചാല്‍ ആദ്യമായി പ്രബന്ധത്തിന്‍റെ സംഗ്രഹം അയച്ചുകൊടുക്കേണ്ടതുണ്ട്. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വീക്ഷണ പ്രകാരമുള്ളതാണ് നാം അയച്ചിരുന്നത്. അതംഗീകരിച്ചുകൊണ്ടും പൂര്‍ണമായ പ്രബന്ധം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടും അവരുടെ മറുപടി ലഭിച്ചു.

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചിലര്‍ക്ക് ഇങ്ങനെയൊന്ന് ഉള്‍ക്കൊള്ളാനായില്ല. യഥാര്‍ത്ഥത്തില്‍ , അഹ് ലുസ്സുന്നത്തിന്‍റെ ആശയങ്ങള്‍ യാതൊന്നും അറിയാത്ത ശ്രോതാക്കള്‍ക്ക് ഇത്തരമൊരു പ്രബന്ധം കേള്‍പ്പിക്കാനാവുക എന്നത് ആദര്‍ശപരമായ വലിയൊരു നേട്ടമാണ്. ഇസ് ലാമികവും അല്ലാത്തതും അറബിയും അനറബിയുമായ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്ഷണിതാക്കളും പരിപാടിയില്‍ ഉണ്ടായിരുന്നു.

ആദ്യ ദിവസം ടെഹ്റാന്‍ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും രണ്ടാം ദിവസം സെന്‍റര്‍ ഫോര്‍ ഇസ് ലാമിക് കള്‍ച്ചറല്‍ റിസര്‍ച്ച് ആസ്ഥാനത്തെ ഓഡിറ്റോറിയത്തിലുമായിരുന്നു സെഷനുകള്‍ .

ടെഹ്റാനില്‍ നിന്ന് 140 കി.മീ തെക്കുള്ള ഖും നഗരത്തിലെ അല്‍ മുസ്ഥഫ ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റിയും അഹ് ലുബൈത്തിലെ ചില വിശിഷ്ടരുടെ മഖ്ബറകളും സന്ദര്‍ശിക്കാനും അവസരമുണ്ടായി.

No comments:

Post a Comment