" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, October 30, 2013

ഖബറടക്കം വീടിനുള്ളില്‍: യുപി മുസ്‍ലിംകളുടെ മറ്റൊരു ദയനീയ ചിത്രം


M_Id_433697_.ഉത്തര്‍പ്രദേശിലെ ചകര്‍നഗര്‍ ഗ്രാമത്തിലെ മുസ്‍ലിംകള്‍ മരിച്ചവരെ മറമാടാന്‍ ശ്മശാനമില്ലാതെ ദുരിതമനുഭവിക്കുന്നു. ശ്മശാനത്തിന് സ്ഥലമനുവദിച്ചു കിട്ടാത്തതിനാല്‍ വീട്ടിനകത്തു തന്നെ മരിച്ചവരെ ഖബറടക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.
യുപിയില്‍ ഭരണം നടത്തുന്ന സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവിന്‍റെ ജില്ലയായ എടവാ ജില്ലയിലാണ് ചകര്‍നഗര്‍ സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശ്മശാനങ്ങള്‍ക്ക് മതിലുകള്‍ നിര്‍മിക്കാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് മുലായത്തിന്‍റെ സ്വന്തം ജില്ലയില്‍ മുസ്‍ലിംകള്‍ ദുരിതം പേറുന്നത്.
നിരന്തരം ആവശ്യമുന്നയിച്ചിട്ടും ശ്മശാനം നിര്‍മിക്കാനുള്ള ഭൂമി അനുവദിച്ചുകൊടുക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണെന്ന് പ്രേദശവാസികളായ മുസ്‍ലിംകള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടുമുറ്റത്തും കിടപ്പറകളിലും ടോയ്‍ലറ്റുകളില്‍ വരെയും മറമാടേണ്ട അവസ്ഥയാണ്. പ്രദേശത്തെ അധിക മുസ്‍ലിംകളും സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികളാണ്.
ചകര്‍നഗറിലെ തകിയാ പ്രദേശത്തു താമസിക്കുന്ന സുല്ലാ അഹ്‍മദ് പറയുന്നത് ഒരു മുറി മാത്രമുള്ള തന്‍റെ വീട്ടില്‍ മൂന്ന് ഖബറുകളുണ്ടെന്നാണ്. വീടിനു പുറത്തെ വരാന്തയില്‍ രണ്ടു ഖബറുകളും.

No comments:

Post a Comment