" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, October 19, 2013

മമ്പുറം ആണ്ടു നേര്‍ച്ച നവംബര്‍ 5 മുതല്‍ 12 വരെ

    
Mamburam Maqamദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേര്‍ച്ച നവംബര്‍ ആദ്യപാതിയില്‍. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൌലദ്ദവീല തങ്ങളുടെ നൂറ്റെഴുപത്തഞ്ചാം ആണ്ടുനേര്‍ച്ചയാണ് 2013 നവംബര്‍ 5 മുതല്‍ 12 വരെയുള്ള ഒരാഴ്ചയിലായി നടക്കുക.
നവംബര്‍ 5ന് ചൊവ്വാഴ്ച മഖാം കൂട്ടസിയാറത്തോടെ ആരംഭിക്കുന്ന ആണ്ടുനേര്‍ച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ് ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ മതപ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, മുസ്ത്വഫ ഹുദവി ആക്കോട്, ഉമര്‍ ഹുദവി പൂളപ്പാടം, അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും. തിങ്കളാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടക്കുന്ന ദിക്ര്-ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സൈദ് മുഹമ്മദ് നിസാമി അനുസ്മരണ പ്രഭാഷണം നടത്തും.
നവംബര്‍ 12ന് ചൊവ്വാഴ്ച കാലത്ത് 9.30 മുതല്‍ 2 മണിവരെ അന്നദാനം നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപനം കുറിച്ചു നടക്കുന്ന മൌലിദിനും ദുആക്കും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്കും.
ഒന്നര പതിറ്റാണ്ടായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിങ് കമ്മിറ്റിയാണ് മഖാം ഭരണത്തിന് നേതൃത്വം നല്‍കുന്നത്.

No comments:

Post a Comment