" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, October 29, 2013

ഇസ്‌ലാമിക് ബോണ്ടുമായി ഇനി ബ്രിട്ടനും


 
downloadഇസ്‌ലാമിക സാമ്പത്തിക ലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി ബ്രിട്ടനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ഇസ്‌ലാമിക ശരീഅത്ത് നിഷ്കര്‍ശിക്കും പ്രകാരമുള്ള ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യ ഇസ്‌ലാമേതര രാഷ്ട്രമെന്ന പദവിയും ബ്രിട്ടന്‍ സ്വന്തമാക്കും. നിലവില്‍ മുസ്‌ലിം രാജ്യങ്ങള്‍ മാത്രമാണ് ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പുതിയ ഇസ്‌ലാമിക സാമ്പത്തിക സൂചിക ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇന്ന് പുറത്തിറക്കി. 200 മില്യണ്‍ പൗണ്ടിന്റെ ബോണ്ടുകള്‍ പുറത്തിറക്കാനാണ് ബ്രിട്ടീഷ് ആലോചനയെന്ന് സാമ്പത്തിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ ഇതോടെ ലണ്ടന്‍ സുപ്രധാന കേന്ദ്രമായി മാറും.
ലണ്ടന്‍ ആതിഥ്യമരുളുന്ന ഒമ്പതാമത് ലോക ഇസ്ലാമിക ഫോറത്തോടനുബന്ധിച്ചാണ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സുപ്രധാന നടപടി.

No comments:

Post a Comment