" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, July 4, 2013

ഗ്വാണ്ടനാമോ: റമദാനിലും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

ഗ്വാണ്ടനാമോ: റമദാനിലും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം
July 4, 2013 9:07 am
ഗ്വാണ്ടനാമോ: റമദാന്‍ മാസം സമാഗതമാകുമ്പോള്‍ ഗ്വാണ്ടനാമോയിലെ തടവുപുള്ളികളുടെ കാര്യത്തില്‍ മാറ്റൊമൊന്നുമില്ല. ജയിലില്‍ നിരാഹാരം തുടരുന്ന നിരവധി മുസ്‌ലിം തടവുപുള്ളികള്‍ക്ക് നിര്‍ബന്ധിച്ച്, കുഴലിലൂടെ, തന്നെയായിരിക്കും റമാദാനിലും ഭക്ഷണം നല്‍കുക. തങ്ങളുടെ തടവിന് കൃത്യമായ കാരണം ബോധിപ്പിക്കുകയോ അതനുസരിച്ച് വിചാരണ നടത്തുകയോ ചെയ്യാത്ത ജയിലധികൃതരുടെ നടപടിയോട് പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിരാഹാര സമരം തുടങ്ങിയവരാണ് ഇതില്‍ ഭൂരിപക്ഷവും. നിലവില്‍ അവരുടെ കാര്യത്തില്‍ തുടരുന്ന രീതികള്‍ തന്നെയാണ് റമദാനിലും തുടരുകയെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ ജയില്‍ കാര്യങ്ങളെ കുറിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ നോമ്പ് പിടിക്കാന്‍ ഉദ്ദേശിക്കുന്ന തടവുപുള്ളികളുടെ ആവശ്യം പരിഗണിക്കുമെന്നും അവരെ അത്താഴ-നോമ്പുതുറ സമയങ്ങളിലായിരിക്കും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തന്നെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ സമരം ചെയ്തവരെയാണ് നിര്‍ബന്ധിച്ച് കുഴലിട്ട് ഭക്ഷണം കൊടുക്കുന്നത്. അവരുടെ ആരോഗ്യത്തിന് വേണ്ടി റമദാന്‍ മാസവും നിര്‍ദിഷ്ട സമയങ്ങളില്‍ അത് അപ്പടി തുടരേണ്ടതായി വരും- ഭരണകൂട വക്താക്കള്‍ വിശദീകരിക്കുന്നു.
എന്നാല്‍ നിര്‍ബന്ധിത ഭക്ഷണരീതി തുടരുന്നതിനെതിരെ പല ഭാഗത്തു നിന്നും എതിര്‍പ്പു ഉയര്‍ന്നിട്ടുണ്ട്.  റമദാനിലെ പകല്‍സമയത്തും ജയിലധികൃതര്‍ അവരെ ഭക്ഷിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് തടവുപുള്ളികളുടെ അഭിഭാഷകര്‍ പറയുന്നത്. അത്രയും കടുത്ത ശിക്ഷാമുറകള്‍ സ്വീകരിക്കപ്പെടുന്ന ഗ്വാണ്ടനാമോ തടവറയില്‍ ഈ വിഷയത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
റമദാനിലെ പകല്‍സമയങ്ങളില്‍ തടവുപുള്ളികളെ അവര്‍ നിര്‍ബന്ധിച്ച് ഭക്ഷിപ്പിക്കുകയില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. അത് കൊണ്ട് റമദാനില്‍ നിര്‍ബന്ധിത ഭക്ഷണ രീതി ഒഴിവാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്- കൌണ്‍സില് ‍ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു

No comments:

Post a Comment