" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, July 24, 2013

മദീനാ പള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ ഇനി രജിസ്ട്രേഷന്‍



വിശുദ്ധ റമദാനില്‍ മദീനയിലെ പ്രവാചകപള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ രജിസ്ടര്‍ ചെയ്യണമെന്ന് പ്രസിഡന്‍സി ഓഫ് ഹോളി മോസ്ക്സ് ആവശ്യപ്പെട്ടു. ഓണ്‍ലൈനായാണ് രജിസ്ടര്‍ ചെയ്യേണ്ടത്.
ഇഅ്തികാഫിരിക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും പ്രസിഡന്‍സി മുന്നോട്ടുവെച്ചിട്ടുണ്ട്. വിശുദ്ധ പള്ളിയുടെ ശുചിത്വം കാത്തുസൂക്ഷിക്കുക, മറ്റുള്ള വിശ്വാസികളെ ശല്യം ചെയ്യാതിരിക്കുക, ഈദുല്‍ ഫിത്വറിന്‍റെ രാത്രി ഇശാ നമസ്കാരത്തോടെ സ്ഥലമൊഴിഞ്ഞു കൊടുക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഒരാള്‍ ഒരു ബെഡും തലയിണയും മാത്രം കൊണ്ടുവരുക, പള്ളിയുടെ വടക്കുവശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലം മാത്രം ഉപയോഗിക്കു, ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളിക്കകത്ത് ഉറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
റമദാനില്‍ വര്‍ധിച്ചുവരുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ എല്ലാ നിലയിലും മദീനാപള്ളി ഒരുങ്ങിയിട്ടുണ്ട്. പുതുതായി നിര്‍മിച്ച എട്ടു കവാടങ്ങളടക്കം 100 കവാടങ്ങള്‍ ഇപ്പോള്‍ പള്ളിക്കുണ്ട്. റമദാനില്‍ ഈ കവാടങ്ങളെല്ലാം തുറന്നുവെക്കുകയും പാറാവുകാരായി 400 പേരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

No comments:

Post a Comment