" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, July 6, 2013

എസ്.വൈ.എസ് റമദാന്‍ കാമ്പയിന് തിങ്കളാഴ്ച തുടക്കം

എസ്.വൈ.എസ് റമദാന്‍ കാമ്പയിന് തിങ്കളാഴ്ച തുടക്കം
 
വിശുദ്ധ റമദാന്‍: മാര്‍ഗ്ഗ ദര്‍ശനത്തിന്’ എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റമദാന്‍ കാമ്പയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 8-ന് തിങ്കളാഴ്ച നടക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് പദ്ധതിയിലുള്ളത്.
രാവിലെ 10.30ന് ചേളാരിയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളാണ് കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഖുര്‍ആന്‍ പാരായണ പഠനം, ഖുര്‍ആന്‍ പഠനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഖുര്‍ആന്‍ ക്വിസ് പരിപാടികള്‍, ഖുര്‍ആന്‍ സംബന്ധമായ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

No comments:

Post a Comment