" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, July 2, 2013

നിതാഖത്ത് സമയപരിധി നവംബര്‍ നാലുവരെ



സഊദി: സഊദിയില്‍ നിതാഖത്ത് നടപ്പിലാക്കാനുള്ള സമയ പരിധി നാലുമാസത്തേക്ക് കൂടി നീട്ടി. നവംബര്‍ നാല് വരെയാണ് നീട്ടിയത്. അബ്ദുല്ലാ രാജാവാണ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി സഊദിയില്‍ താമസിക്കുന്നവര്‍ക്ക് രേഖകള്‍ നിയമ വിധേയമാക്കാന്‍ സഊദി സര്‍ക്കാര്‍ നേരത്തെ അനുവദിച്ച മൂന്നുമാസത്തെ സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് സമയപരിധി സഊദി നീട്ടിയത്. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന സഊദി മന്ത്രിസഭാ യോഗത്തിലാണ് സമയപരിധി ഹിജ്‌റ വര്‍ഷാരംബമായ നവംബര്‍ നാലു വരെ നീട്ടാന്‍ തീരുമാനിച്ചത്. സമയപരിധി നീട്ടണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന ഫലം കണ്ടുവെന്നും ഇന്ത്യയോട് സഊദി അനുകമ്പ കാട്ടിയെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. നിതാഖാത്ത് നടപ്പിലാക്കുന്നത് പഠിക്കാന്‍ നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ നിതാഖാത്ത് നടപ്പിലാക്കുന്നത് സാവകാശം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. കാരുണ്യത്തിന്റെ മാസമായ റമസാന്‍ പരിഗണിച്ചും മറ്റുമാണ് നടപടി നീട്ടിവെച്ചത്.

No comments:

Post a Comment