" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, July 12, 2013

നോമ്പിന്റെ നിബന്ധനകള്‍

   

നോമ്പിന്റെ നിബന്ധനകള്‍

റമളാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാകുന്നതിന്ന് നാല് ശര്‍ത്തുകളുണ്ട്:
1) മുസ്‌ലിമായിരിക്കല്‍.
2) പ്രായപൂര്‍ത്തിയായിരിക്കല്‍.
3) ബുദ്ധിക്ക് സ്ഥിരതയുണ്ടാവല്‍.
4) ശാരീരികമായും ശര്‍ഇയ്യായും നോമ്പ് നോല്‍ക്കാന്‍ ശക്തനായിരിക്കല്‍. വയസ്സന്മാര്‍ക്കും ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും വ്രതമനുഷ്ഠിക്കേണ്ടതില്ല. ഈ നാല് ശര്‍ത്തും ഒത്തവര്‍ക്കേ നിര്‍ബന്ധമാകുകയുള്ളൂ.
നോമ്പിന്റെ ഫര്‍ളുകള്‍ നാലാണ്:
1) ഞാന്‍ നോമ്പ് നോല്‍ക്കുമെന്ന് നിയ്യത്ത് ചെയ്യല്‍.
2) ഫര്‍ളായ നോമ്പില്‍ ഇന്നതാണെന്ന് നിജപ്പെടുത്തല്‍. അപ്പോള്‍ റമളാന്‍ നോമ്പോ, നേര്‍ച്ചയോ, കഫ്ഫാറത്തോ ആണെങ്കില്‍ അതതിനെ വേര്‍തിരിച്ചു നിജപ്പെടുത്തി കരുതേണ്ടതാണ്. ഫര്‍ള് നോമ്പിന്ന് എല്ലാരാത്രിയും നിയ്യത്ത് ചെയ്യണം. റമളാന്‍ നോമ്പിന്റെ പൂര്‍ണ്ണമായ നിയ്യത്തിലെ വാക്കുകള്‍ ഇപ്രകാരമാണ്:
(ഈ കൊല്ലത്തെ ‘അദാ’ ആയ ഫര്‍ളായ റമളാന്‍ മാസത്തില്‍ നിന്നുള്ള നാളത്തെ നോമ്പിനെ അല്ലാഹുവിന്ന് വേണ്ടി നോല്‍ക്കാന്‍ ഞാന്‍ കരുതി.)
3) തീറ്റ, കുടി, സംയോഗം, ഉണ്ടാക്കിഛര്‍ദ്ദിക്കല്‍ എന്നിവയെല്ലാം വെടിയല്‍.
4) പകലിന്റെ രണ്ടറ്റത്തെയും തിട്ടമായോ മികച്ച ഭാവനയാലോ അറിയല്‍.
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ പത്താകുന്നു:
1) ഓര്‍മ്മയോടും അറിവോടും സമ്മതത്തോടും കൂടി തുറന്ന ദ്വാരങ്ങളായ വായ, മൂക്ക്, മലമൂത്ര ദ്വാരങ്ങള്‍ എന്നിവയില്‍ കൂടി ഒരു സാധനം ഉള്ളിലേക്ക് കടക്കല്‍.
2) മലദ്വാരത്തില്‍ കൂടി മരുന്ന് മതലായവ ഉള്ളിലേക്ക് പ്രവേശിപ്പിക്കല്‍. ഇപ്രകാരം തന്നെ ശൗചിക്കുമ്പോള്‍ വെള്ളമോ വിരല്‍ തുമ്പുകളോ മലദ്വാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചാലും നോമ്പ് മുറിഞ്ഞു പോകും.
3) അറിവോടുകൂടി ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍. നിയന്ത്രിക്കാനാവാത്തവിധം പെട്ടെന്ന് ഛര്‍ദ്ദിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല (ഇഖ്‌നാഅ്).
4) അറിവോടും ഓര്‍മ്മയോടും സമ്മതത്തോടും കൂടി സംയോഗം ചെയ്യല്‍. ഇത് മലദ്വാരത്തിലായിരുന്നാലും നോമ്പ് മുറിയും.
5) ഇന്ദ്രിയത്തെ കൈകൊണ്ടോ വുളുമുറിയുന്ന വിധത്തിലുള്ള സ്ത്രീ സ്പര്‍ശനം കൊണ്ടോ പുറപ്പെടീക്കല്‍.
6) ആര്‍ത്തവ രക്തം പുറപ്പെടല്‍.
7) പ്രസവരക്തം പുറപ്പെടല്‍.
8) ഭ്രാന്തുണ്ടാകല്‍.
9) മുര്‍ത്തദ്ദ് (മതഭ്രഷ്ടന്‍) ആകല്‍.
10) പ്രസവിക്കല്‍.

No comments:

Post a Comment