" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, July 4, 2013

റമദാനില്‍ സുബ്ഹി ബാങ്ക് പ്രക്ഷേപണം ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് ചാനല്‍

റമദാനില്‍ സുബ്ഹി ബാങ്ക് പ്രക്ഷേപണം ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് ചാനല്‍
 
റമദാനിനോടനുബന്ധിച്ച് ബ്രിട്ടനിലെ ടെലിവിഷന്‍ ചാനലായ ചാനല്‍ 4 എല്ലാ ദിവസവും സുബ്ഹി ബാങ്ക് പ്രക്ഷേപണം ചെയ്യും. ഓരോ ദിവസത്തെയും നോമ്പ് തുടങ്ങുന്ന സമയത്തെ ബാങ്ക് പ്രക്ഷേപണം ചെയ്യുക വഴി മുസ്‌ലിം സംസ്കാരത്തെ ബ്രിട്ടീഷ് ജനതക്ക് പരിചയപ്പെടുത്തുകയാണ് ചാനലിന്‍റെ ഉദ്ദേശ്യം. ചരിത്രത്തില്‍‌ ആദ്യമായാണ് രാജ്യത്തെ ഒരു ചാനല്‍ മുസ്‌ലിംകളുടെ ബാങ്ക് നിത്യം പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെടുത്തി ബ്രിട്ടീഷ് മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുകയും രാജ്യത്ത് മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ആക്കം കൂടുകയും ചെയത് പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില് ചാനലിന്റെ ഈ തീരുമാനം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ബ്രിട്ടന്‍‌ പോലുള്ള ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാനല് ‍എന്തിന് ന്യൂനപക്ഷവിഭാഗമായ മുസ്‌ലിംകളുടെ മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കി കവറേജ് ചെയ്യുന്നുവെന്ന് ചോദ്യം ഉയര്‍ന്നേക്കാം. ഈ പരിപാടികളുടെ സംപ്രേഷണം വഴി ചാനലിന്‍റെ റേറ്റിങ്ങ് കൂടുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ഇത് കാണുവാന്‍ ഇഷ്ടപ്പെടുന്ന പുതിയ ഒരു തലമുറ ഇവിടെയുണ്ട്- ചാനല്‍ വക്താവ് വിശദീകരിക്കുന്നു.
വാര്ത്താബുള്ളറ്റിനുകളെ തുടര്‍ന്ന് പ്രക്ഷേപണം ചെയ്യപെട്ടുന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകളില്‍ അതാത് ദിവസങ്ങളിലെ സൂര്യോദയ- സൂര്യാസ്തമയ സമയങ്ങളെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് ഉള്പ്പെടുത്താനും ചാനലിന് പരിപാടിയുണ്ട്. നോമ്പെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് ഏറെ ഉപകാരപ്രദമാകുമെന്നാണ് ചാനല്‍ മേധാവികളുടെ പ്രതീക്ഷ. ചാനലിന്‍റെ ഇന്‍റര്‍നെറ്റ് സ്ട്രീമിങ്ങില്‍ അഞ്ചു വഖ്തിയും ബാങ്കുകള്‍ തത്സമയം സംപ്രേഷണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ചൊവ്വാഴ്ച മുതല്‍ തന്നെ റമദാനുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായവുമായി ബന്ധിക്കുന്ന വ്യത്യസ്ത പരിപാടികളും വീഡിയോകളും ചാനല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
എന്നാല്‍, മുസ്‌ലിംകളുമായി മാത്രം ബന്ധിച്ച റമദാനുമായി ബന്ധപ്പെട്ട് ഇത്രയും കവറേജ് നല്‍കുന്നതിനെതിരെ രാജ്യത്തെ ഒരു വിഭാഗം ഇതിനകം തന്നെ എതിര്‍പ്പുമായി രംഗത്തു വന്നുകഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment