" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 25, 2013

മണ്ണാര്‍ക്കാട് സംഭവം; കാന്തപുരം വിഭാഗത്തിന്റെ അപവാദ പ്രചരണം വിലപ്പോവില്ല: സമസ്ത


കോഴിക്കോട്: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഉണ്ടായ ദാരുണമായ സംഭവത്തിന്റെ മറപിടിച്ച് സമസ്തയെയും അതിന്റെ കീഴിഘടകങ്ങളെയും ഇകഴ്ത്തിക്കാണിക്കുവാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്ഥഫ മുണ്ടുപാറ,എസ്.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനകള്‍ രൂപീകരിച്ച് ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയണം 
  • സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഒരു പങ്കുമില്ല
  • സമസ്ത ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല
  • പ്രസ്തുത സംഭവത്തിന്‌ കാരണം കുടുംബ വഴക്കും പകയുമാണ്
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു.ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും.ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു.ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ്.് കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടന്ന പൊതുയോഗവും തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ ജാഥക്ക് നേരെ നടന്ന കല്ലേറും സമീപ ദിവസങ്ങളിലാണുണ്ടായത്.ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു.പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിമുഹമ്മദ് പോലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതെല്ലാമായിരിക്കെ ഇതിലൊന്നും കക്ഷിയല്ലാത്ത സമസ്തയെയും
അതിന്റെ കീഴ്ഘടങ്ങളെയും ഈവിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ഠിതമാണ്.കേശവിവാദത്തില്‍ പൊതു സമൂഹത്തിനു മുമ്പില്‍ പരിഹാസ്യരായിത്തീര്‍ന്ന കാന്തപുരം വിഭാഗം വിഷയത്തെ വഴിതിരിച്ചുവിടാന്‍ വേണ്ടി നടത്തുന്ന ഗൂഢതന്ത്രമാണ് ആരോപണത്തിന് പിന്നിലുള്ളത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല.കാന്തപുരത്തെയും ഏതാനുംപേരെയും 1989ല്‍ സമസ്തയില്‍ നിന്നും പുറത്താക്കിയനാള്‍ മുതല്‍ പള്ളികളിലും മദ്രസകളിലും കാന്തപുരം വിഭാഗം കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.സുന്നി ടൈഗര്‍ ഫോര്‍സ്,ജംഇത്തുല്‍ ഇഹസാനിയ്യ തുടങ്ങിയ കായിക സംഘടനകള്‍ രൂപീകരിച്ച് ചേകനൂര്‍ മൗലവി ഉള്‍പ്പെടെയുള്ള ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ശാന്തമായി ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് നേരെ ഉന്നയിക്കുന്ന ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് അവര്‍ പറഞ്ഞു.

No comments:

Post a Comment