" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, November 22, 2013

അലീഗഢ് മലപ്പുറം സെന്റര്‍ നിര്‍മാണ പ്രവൃത്തി ഉടന്‍


 
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല മലപ്പുറം സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ ബ്രിഗേഡിയര്‍ സയ്യിദ് അഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെന്ററിന്റെ ഭാവിയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകള്‍ക്കും വകയില്ലന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ബി.എഡ്, എം.ബി.എ, എല്‍.എല്‍.ബി, കോഴ്‌സുകള്‍ക്കുള്ള അക്കാദമിക് ബ്ലോക്ക് എന്നിവക്കുള്ള സ്ഥിരം കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രസ്തുത കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധന ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സി.പി.ഡബ്ലി.യു.ഡി. ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്ന മുറക്ക് നിര്‍മാണപ്രവര്‍ത്തികള്‍ക്കുള്ള അനുമതി നല്‍കും. രണ്ട് മാസത്തിനകം നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഔപചാരിക വിദ്യഭ്യാസം ലഭിക്കാത്ത വിവിധ തൊഴില്‍ മേഖലകളില്‍ പ്രാവീണ്യമുള്ള ആളുകള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കി സര്‍വ്വകലാശാല ബിരുദം കരസ്ഥമാക്കാന്‍ കഴിയുന്ന തരത്തില്‍ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വോക്) കോഴ്‌സ് അടുത്ത അധ്യായന വര്‍ഷത്തില്‍ ആരംഭിക്കും. ഇതോടൊപ്പം തന്നെ ബി.എ.ഇംഗ്ലീഷ്, ബി.എ.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബികോം, വനിത പോളിടെക്‌നിക് എന്നിവയും ആരംഭിക്കുന്നതിന് സര്‍വ്വകലാശാല തലത്തില്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ മറി കടക്കുന്നതിന് സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടില്‍ ഭേദഗതി വരുത്തുന്നതിന് സൂപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയിട്ടുണ്ടന്നും, അനൂകൂലമായ മറുപടിലഭിക്കുന്ന മുറക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.എ.സക്കറിയ, എഞ്ചിനീയര്‍ ഫിറോസ്ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment