" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, November 17, 2013

ലോകത്തെ സ്വാധീനിച്ച മുസ്ലിം പണ്ഡിതരില്‍ വീണ്ടും ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr._Bahauddeen_Nadwiലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച മതപണ്ഡിതരുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇടം കണ്ടെത്തി. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്‍റര്‍ നവംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വി മതപണ്ഡിതരുടെ ഗണത്തില്‍ ഇടം നേടിയത്.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൌലാനാ റാബിഅ് ഹസനി നദ് വി, മൌലാനാ വഹീദുദ്ദീന്‍ ഖാന്‍, പേഴ്സനല്‍ ലോബോര്‍ഡ് വൈസ് പ്രസിഡന്‍റും ശിയാ പണ്ഡിതനുമായ കല്‍ബെ സ്വാദിഖ്, അല്ലാമ സിയ മുസ്ഥഫ എന്നിവരാണ് മതപണ്ഡിതരുടെ ഗണത്തില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റു പണ്ഡിതര്‍.
പാണ്ഡിത്യം, രാഷ്ട്രീയം, കായികം, സാംസ്കാരികം, മതസ്ഥാപന മേധാവിത്വം, ബിസിനസ്, മീഡിയ, ജീവകാരുണ്യം, മതപ്രബോധനം, ശാസ്ത്ര സാങ്കേതികം, ഖുര്‍ആന്‍ പാരായണം, മതമൌലികവാദം തുടങ്ങി പന്ത്രണ്ടു മേഖലകളിലായി ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങളെയാണ് ‘ദി മുസ്ലിം 500′ എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ സമഗ്ര പുസ്തകം ഇംഗ്‍ളീഷിനു പുറമെ ടര്‍ക്കിഷ്, ഇന്തോനേഷ്യന്‍ ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ ജോര്‍ജ്ടൌണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് വിപുലമായ ഗവേഷണം നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുന്ന ‘മുസ്ലിം 500′ 2009ലാണ് പ്രസാധനം ആരംഭിച്ചത്.
മതസ്ഥാപന മേധാവികളുടെ പട്ടികയില്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫതിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മേല്‍മുറി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ ഇടം കണ്ടെത്തി. ഡോ. എ.പി.ജെ അബ്ദുല്‍ കലാം, ബി.എസ് അബ്ദുര്‍റഹ്മാന്‍, മുഫ്തി അഖ്തര്‍ റസാ ഖാന്‍ ഖാദിരി, ഖമറുസ്സമാന്‍ ആസ്മി, അസ്ഗറലി എഞ്ചിനീയര്‍, ആമിര്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, മഹ്മൂദ് മദനി, ഡോ. സാകിര്‍ നായിക്, ശാകിറലി നൂരി, അസീം പ്രേംജി, ബദ്റുദ്ദീന്‍ അജ്മല്‍, സയ്യിദ് അമീന്‍ മിയാന്‍ ഖാദിരി, എ.ആര്‍ റഹ്മാന്‍, മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ സാഹിബ്, ഡോ. തൈക്ക ശുഐബ് എന്നിവരാണ് വിവിധ മേഖലകളിലായി പട്ടികയില്‍ ഇടം പിടിച്ച മറ്റു ഇന്ത്യക്കാര്‍.
 

No comments:

Post a Comment