" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, November 19, 2013

പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍

 
 
മക്ക : പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പുതിയ  പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍   അബ്ദുല്ല രാജാവ് നിര്‍ദേശിച്ചത്. അതുപ്രകാരം ഹറം കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പൂട്ട് രൂപകല്‍പന ചെയ്തു. 18 കാരറ്റ് സ്വര്‍ണം പൂശിയ നിക്കല്‍ കൊണ്ടാണ് പുതിയ താക്കോലും പൂട്ടും നിര്‍മിച്ചത്.
കഅ്ബാലയത്തിന്റെ പുതിയ പൂട്ടിന് 6 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നും രണ്ടാം ഭാഗത്ത് തിരുഗേഹങ്ങളുടെ സേവകന്റെ ഉപഹാരമെന്നും മൂന്നാം ഭാഗത്ത് അബ്ദുല്ല രാജാവെന്നും നാലാം ഭാഗത്ത് ഹിജ്‌റ 1434 എന്നും അഞ്ചാം ഭാഗത്ത് സൂറത്തുല്‍ മാഇദയിലെ 97 ാം വചനവും ആറാം ഭാഗത്ത് സൂറത്തുല്‍ ആലുഇംറാനിലെ 97 ാം വചനവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

പഴയ പൂട്ടും താക്കോലും ഹറം വകുപ്പിന്റെ മ്യൂസിയത്തിലേക്ക് മാറ്റുന്നതിന് മക്ക ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

No comments:

Post a Comment