" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 11, 2013

പാരമ്പര്യ വിരോധികളെ പ്രോത്സാഹിപ്പിക്കരുത്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

 

തിരൂരങ്ങാടി: പൂര്‍വ്വികരുടെ പാതയില്‍ ജീവിതം നയിച്ചത് കൊണ്ടാണ് മുസ്‌ലിം സമൂഹം ഇത്രയധികം പൂരോഗതിയിലെത്തിയതെന്നും അതിനെ തകര്‍ക്കുന്ന രീതിയില്‍ ചില പാരമ്പര്യ വിരോധികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
 
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു.
 
മുസ്‌ലിം സമൂഹത്തിന്റെ സര്‍വ്വവിധ നന്മകള്‍ക്കും വഴിയൊരുക്കിയത് പാരമ്പര്യത്തിലധിഷ്ഠിതമായ ജീവിതമായിരുന്നു. അവയെ നിരസിച്ച് പുതിയ ചിന്തകളിലേക്കും ആശയങ്ങളിലേക്കും ചേക്കേറിയതാണ് നമ്മുടെ പരാജയ കാരണമെന്നും തങ്ങള്‍ കുട്ടിച്ചേര്‍ത്തു.
മുസ്സ്ഥഫാ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. എം.കെ അലി മൗലവി ഇരിങ്ങല്ലൂര്‍, വി ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ സംസാരിച്ചു.

 

No comments:

Post a Comment