" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, September 12, 2013

അബ്യൂഹങ്ങൾക്ക് വിരാമമിട്ട് മലപ്പുറം ഇഫ്‌ളു കാമ്പസ് യതാർത്യമാകുന്നു ; കോഴ്‌സുകള്‍ ഈ വര്‍ഷം തന്നെ

 
മലപ്പുറം: മലപ്പുറം ഇഫ്‌ളു കാമ്പസില്‍ ഈ അധ്യയന വര്‍ഷം തന്നെ കോഴ്‌സുകള്‍ തുടങ്ങും. ഇതിന് മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദ് അറിയിച്ചു. പ്രൊഫിഷന്‍സി കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. സ്ഥിരം കെട്ടിടമാകുന്നത് വരെ വാടക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സുനൈനാസിങ് ഇതു സംബന്ധിച്ച് 10-111-2009-ാം നമ്പര്‍ പ്രകാരം ഉത്തരവിറക്കുകയും ചെയ്തു.
 
ഇതോടെ ഇഫഌവില്‍ മറ്റ് കോഴ്‌സുകളും സ്ഥിര കാമ്പസ് എന്ന സ്വപ്‌നവും യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി പള്ളം രാജുവുമായി മന്ത്രി ഇ അഹമ്മദ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരം കോഴ്‌സുകള്‍ തുടങ്ങാനുള്ള തീരുമാനം പള്ളം രാജു ഇ അഹമ്മദിനെ വിളിച്ചറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക്കിന് കേന്ദ്ര സര്‍ക്കാര്‍ 91.73 ലക്ഷം രൂപ അനുവദിച്ചതായും അഹമ്മദ് അറിയിച്ചു.
ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് (ഇഫളു) യൂണിവേഴ്‌സിറ്റി കേരളത്തിന് നഷ്ടമാകുന്നുവെന്ന തരത്തില്‍ നടന്നുവന്ന പ്രചാരണങ്ങള്‍ക്ക് ഇതോടെ അടിസ്ഥാനമില്ലാതായി. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും ഡല്‍ഹിയില്‍ നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലം കൂടിയായാണ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര തീരുമാനം വേഗത്തിലാക്കിയത്.
 
ഇഫളു കാമ്പസിനെതിരെ ഹൈദരാബാദിലെ ഉദ്യോഗസ്ഥ ലോബി ശക്തമായ നീക്കമാണ് നടത്തിയത്. പബ്ലിക് റിലേഷന്‍ ഓഫീസര്‍ പുറത്തിറക്കിയ കുറിപ്പില്‍ പരിഹാസത്തോടെയാണ് മലപ്പുറത്തെ ചിത്രീകരിച്ചിരുന്നത്. മലപ്പുറത്ത് കാമ്പസ് തുടങ്ങുന്നത് മാനവവിഭവശേഷി മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടുന്നതായും കുറിപ്പിലുണ്ടായിരുന്നു. മലപ്പുറം കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്ന് സ്ഥാപിക്കാനും ശ്രമിച്ചു. 30 സീറ്റിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ 25 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അപേക്ഷിച്ചതെന്നും ഇതില്‍ 11 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചതെന്നുമായിരുന്നു വിശദീകരണം. ഹൈദരാബാദില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആറ് അധ്യാപകര്‍ ക്ലാസെടുക്കുമ്പോഴായിരുന്നു ഈ നീക്കം. അട്ടിമറി ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള പുതിയ തീരുമാനം.
പതിനാലോളം ലോക ഭാഷകളിലെ പഠനമാണ് ഇഫഌവില്‍ നടക്കുക. കാമ്പസ് പൂര്‍ണമായി സജ്ജമാകുന്നതോടെ മൂവായിരം കുട്ടികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കും. 300 അധ്യാപകരെയാണ് നിയമിക്കുക.

No comments:

Post a Comment