" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 10, 2013

ഒമ്പതാമത്ഇസ്‍ലാമിക സാമ്പത്തികശാസ്ത്ര കോണ്‍ഫറന്‍സിന് തുടക്കമായി

    
 
conferenceഇസ്തംബുൾ : ഒമ്പതാമത് ഇസ്‍ലാമിക സാമ്പത്തികശാസ്ത്ര കോണ്‍ഫറന്‍സിന് (ICIEF) തുര്‍ക്കിയിലെ ഇസ്തംബൂളില്‍ തുടക്കമായി. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇസ്‍ലാമിന്‍റെ സാമ്പത്തിക തത്വങ്ങളിലൂടെ എങ്ങനെ പരിഹാരം കാണാം എന്ന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ഒ.ഐ.സിയുടെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ എക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ആന്‍റ് ട്രൈനിംഗ് സെന്‍റര്‍ ഫോര്‍ ഇസ്‍ലാമിക് കണ്ട്രീസ് (SESRIC), ഇസ്‍ലാമിക് ഡവലപ്മെന്‍റ് ബാങ്ക് (IDB), ഇസ്‍ലാമിക് റിസര്‍ച്ച് ആന്‍റ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (IRTI), ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‍ലാമിക് എക്കോണമിക്സ് (IAIE), ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഖത്തര്‍ ഫാക്കല്‍റ്റി ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് (QFIS) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥികളും നയതന്ത്രജ്ഞരും അക്കാദമീഷ്യന്മാരും സമ്മേളനത്തില്‍ സംബന്ധിക്കും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച, മാക്രോഎക്കോണമിക്സ് എന്നിവയെക്കുറിച്ച് ഇസ്‍ലാമിക കാഴ്ചപ്പാടിലൂന്നിയ ചര്‍ച്ചകളാണ് നടക്കുക. വളര്‍ച്ച, തുല്യത, സ്ഥിരത: ഇസ്‍ലാമിക കാഴ്ചപ്പാടില്‍ എന്ന പ്രമേയത്തിലാണ് ചര്‍ച്ചകള്‍.
1976ല്‍ മക്കയിലാണ് പ്രഥമ ഇസ്‍ലാമിക സാമ്പത്തിക കോണ്‍ഫറന്‍സ് നടന്നത്. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയായിരുന്നു സംഘാടകര്‍.
കടപ്പാട്: ഇസ്ലാമോണ്‍ വെബ്‌ . നെറ്റ് 

No comments:

Post a Comment