" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, September 21, 2013

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തുര്‍ക്കിയിലേക്ക്


തിരൂരങ്ങാടി : ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. തുര്‍ക്കിയിലെ ഇസ്തംബൂള്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ച്ചറിന്‍റെ കീഴില്‍ 22 മുതല്‍ നടക്കുന്ന ത്രിദി ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം യാത്രതിരിച്ചത്.
മനുഷ്യന്റെ സത്യപാതയിലേക്കുള്ള പ്രയാണത്തില്‍ പ്രവാചകത്വത്തിന്റെ പങ്കും സ്ഥാവും എന്ന പ്രമേയത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ കോണ്‍ഫ്രന്‍സില്‍ വിഷയമവതിരിപ്പിക്കും.
അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഓസ്ട്രേലിയ തുടങ്ങിയ വന്‍കരകളിലെ നാല്‍പതോളം രാഷ്ട്രങ്ങളിലെ യൂനിവേഴ്സിറ്റികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതരും ചിന്തകരും അക്കാദമിക പ്രതിഭകളും പ്രബന്ധമവതരിപ്പിക്കുന്ന കോണ്‍ഫ്രന്‍സില്‍ ദാറുല്‍ ഹുദായെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സംബന്ധിക്കുന്നത്.
ഇരുപതിലധികം സെഷുകളിലായി വിത്യസ്ത വിഷയങ്ങളില്‍ 96 പേപ്പറുകള്‍ അവതരിപ്പിക്കപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ പ്രവാചകത്വത്തിന്റെ അനിവാര്യതയും പ്രാധ്യാവും എന്ന വിഷയത്തില്‍ നടക്കുന്ന പ്രഥമ സെഷില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി അധ്യക്ഷത വഹിക്കും. 24 ന് സെഷന്‍ 7 ല്‍ ഇംഗ്ളണ്ടിലെ മാഞ്ചസ്റര്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഡേവിഡ് ലോ ആധ്യക്ഷ്യം വഹിക്കുന്ന സെമിനാറില്‍ മുഹമ്മദീയ പ്രവാചകത്വത്തിന്റെ സ്ഥിരീകണവും ബൌദ്ധിക വ്യാഖ്യാവും എന്ന വിഷയത്തില്‍ നദ്‍വി പ്രബന്ധമവതിരിപ്പിക്കുന്നതാണ്.
തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കുന്ന അദ്ദേഹം ദാറുല്‍ ഹുദായില്‍ നിന്നു ഈ വര്‍ഷം പഠം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നാല്‍പതോളം ഹുദവികള്‍ ഉന്നത പഠം നടത്തുന്ന അങ്കാറയിലെ തുര്‍ഗുത് യൂണിവേഴ്സിറ്റി, ഖൂനിയയിലെ മൌലാനാ യൂനിവേഴ്സിറ്റി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും വി.സി മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
- Darul Huda Islamic University

No comments:

Post a Comment