" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 16, 2013

നാല്‍പത് ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരി പഠനം

 
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ നാല്‍പത് ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരിപഠനം. ദാറുല്‍ ഹുദായിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി പി.ജി കോഴ്‌സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ നാല്‍പത് യുവ പണ്ഡിതര്‍ക്കാണ് തുര്‍ക്കിയിലെ യൂനിവേഴ്‌സിറ്റികളില്‍ ഉപരി പഠനത്തിനായി അവസരം ലഭിച്ചത്.
തലസ്ഥാനമായ അങ്കാറയിലെ തുര്‍ഗുത് ഒസാല്‍ യൂണിവേഴ്‌സിറ്റിയിലും അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തീര്‍ത്ഥാടന നഗരവുമായ ഖൂനിയയിലെ മൗലാന ജലാലുദ്ദീന്‍ റൂമി യൂണിവേഴ്‌സിറ്റിയിലുമാണ് ഇവര്‍ ഉപരി പഠനം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ദാറുല്‍ ഹുദാ സന്ദര്‍ശിച്ച മൗലാനാ റൂമി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ആദമും സംഘവും ഇതുമായി ബന്ധപ്പെട്ട് ദാറുല്‍ ഹുദാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് തുര്‍ക്കിയില്‍ നിന്നും ഔദ്യോഗിക പ്രതിനിധി സംഘം ദാറുല്‍ ഹുദാ കാമ്പസിലെത്തി ഇന്റര്‍വ്യൂ നടത്തിയാണ് ഉപരി പഠനത്തിനായി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഇവരുടെ യാത്ര, വിദ്യാഭ്യാസം തുടങ്ങിയ മുഴുവന്‍ ചെലവുകളും ആതിഥേയര്‍ തന്നെ വഹിക്കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തുര്‍ക്കിയിലേക്ക് പുറപ്പെട്ട ഹുദവി സംഘത്തിന്ന് ദാറുല്‍ ഹുദാ കാമ്പസില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദവി ചടങ്ങിന് നേതൃത്വം നല്‍കി. കെ.എം സൈതലവി ഹാജി, യു. ശാഫി ഹാജി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, യൂസുഫ് ഫൈസി, അലി മൗലവി, അബദുല്‍ ഖാദര്‍ കുട്ടി ഫൈസി, ഇബ്‌റാഹീം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, അനസ് ഹുദവി, നാസര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
നിശ്ചിത സ്ഥലങ്ങളിലെ ഇവരുടെ റജിസ്‌ട്രേഷനും അനുബന്ധ നടപടികളും ഔദ്യോഗികമായി പൂര്‍ത്തീകരിക്കുന്നതിനായി ദാറുല്‍ ഹുദയെ പ്രതിനിധീകരിച്ച് റഫീഖലി ഹുദവിയും സംഘത്തെ അനുഗമിക്കുന്നുണ്ട്.

No comments:

Post a Comment