" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 16, 2013

"കേശം വ്യാജം തന്നെ".. പ്രവാചക നിന്ദക്കും രാഷ്‌ട്രീയ ഒത്തുകളിക്കുമെതിരെ കൂടുതല്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്‌


കോഴിക്കോട്: വിവാദ കേശം വ്യാജം തന്നെയെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍, പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ പേരില്‍ നടന്ന കുപ്രചരണങ്ങളും സാമ്പത്തിക ചൂഷണങ്ങളും രാഷ്‌ട്രീയ ഒത്തു കളിക്കുമെതിരെ സമസ്‌തക്കും എസ്‌. കെ. എസ്‌. എസ്‌. എഫിനുമൊപ്പം ഇതര മുസ്ലിം സംഘടനകളും രംഗത്തിറങ്ങുന്നു.
കോടികളുടെ സാമ്പത്തിക ചൂഷണം നടന്ന ഈ ആത്മീയ ചൂഷണത്തിനെതിരെ ആദ്യം ശബ്‌ദിച്ചതും രംഗത്തിറങ്ങിയതും എസ്‌.കെ.എസ്‌.എസ്‌.എഫായിരുന്നു. തുടര്‍ന്ന്‌ ഈ ആത്മീയ ചൂഷണത്തിന്റെ വസ്‌തുതകള്‍ വിശ്വാസ ലോകം ചര്‍ച്ചചെയ്യാനാരംഭിച്ചതോടെ വ്യാജ കേശത്തിന്റെ യാഥാര്‍ത്ഥ്യം തേടി വിഘടിത വിഭാഗത്തിലെ ചിലര്‍ മുംബൈയിലെ ജാലിയാവാലയെ സന്ദര്‍ശിച്ചതോടെയാണ്‌ പ്രവാചകന്റെ (സ)പേരില്‍ നടന്ന ഗൌരവമേറിയ ഈ വഞ്ചനയുടെ യാഥാര്‍ത്ഥ്യം തുറന്നു പറയാന്‍ പ്രവാചക സ്‌നേഹികളായ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നിര്‍ബന്ധിതരായത്‌.
എന്നാല്‍ നഗ്നമായ ഈ സത്യം വിശ്വാസി ലോകം അറിഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നതിനു പകരം അവരെ സംരംക്ഷിക്കുന്ന നിലപാടിലാണിപ്പോള്‍ ചില രാഷ്‌ട്രീയ നേതാക്കളും ഭരണകൂടവും. 
ഇത്തരുണത്തിലാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ് ഈ മാസം 26ന്‌ കോഴിക്കോട്‌ പ്രതിഷേധ സംഗമം സംഘടിപ്പിക്കുത്‌.ഇതിന്റെ ഭാഗമായി കേരളത്തിലങ്ങോള മിങ്ങോളം പ്രസ്‌തുത കേശത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ച്‌ വിവിധ പരിപാടികളാരംഭിച്ചിട്ടുണ്ട്‌.
വിഘടിത വിഭാത്തിന്റെ ഓണ്‍ലൈന്‍ പ്രചാരകന്‍ കൂടിയായ ജിഷാന്‍ മാഹിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ സിഡി മാത്രം പ്രദര്‍ശിപ്പിച്ച്‌ വ്യാജകേശത്തിന്റെ² യാഥാര്‍ത്ഥ്യം പൊതുജനങ്ങളിലെത്തിക്കുന്ന ശാഖാ കമ്മറ്റികളുമുണ്ട്‌.
അതിനിടെ മുജാഹിദ്‌ ഗ്രൂപ്പുകളും ഗ്രൂപ്പ്‌ തിരിഞ്ഞ്‌ വ്യാജ കേശത്തിനും ചൂഷണത്തിനുമെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ഇന്ന്‌(തിങ്കളാഴ്ച) കോഴിക്കോട്‌ മടവൂര് ഗ്രൂപ്പ്‌ ബഹുജന റാലി നടത്തുന്നുമുണ്ട്‌.
കേശവാണിഭം ഉപേക്ഷിക്കുക, യാഥാസ്‌ഥിതിക ഭരണകൂട ഒത്തുകളി അവസാനിപ്പിക്കുക, വ്യാജ മുടിയുടെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പ്‌ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണവര്‍ ഇന്ന്‌ വൈകുന്നേരം 3.30ന്‌ റാലിയും തുടര്‍ന്ന്‌ ബഹുജന സംഗമവും  നടത്തുന്നതെന്ന്‌ കോഴിക്കോട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

No comments:

Post a Comment