" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 10, 2013

മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ 2014 അവസാനത്തോടെ

    
 
CRH380BL high-speed bullet train runs towards Beijing South Railway Stationസൗദി അറേബ്യ :വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള അതിവേഗ ട്രെയിന്‍ 2014 അവസാനത്തോടെ യാഥാര്‍ത്ഥ്യമാവും. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു നഗരങ്ങള്‍ക്കിടയിലെ യാത്രാതിരക്ക് 80 ശതമാനം വരെ കുറക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രാസമയത്തിലും ഗണ്യമായ കുറവുവരുത്താന്‍ അതിവേഗ ട്രെയിന്‍ പദ്ധതി കൊണ്ട് സാധ്യമാവും. 450 കിലോമീറ്റര്‍ ദൂരമാണ് മക്കയുടെയും മദീനയുടെയും ഇടയിലുള്ളത്. ഇത് വെറും രണ്ടര മണിക്കൂറു കൊണ്ട് മറികടക്കാന്‍ കഴിയും. മക്കയുടെയും ജിദ്ദയുടെയുമിടയിലുള്ള യാത്രയും ഇതോടെ ലളിതമാവും. 25 മിനിറ്റു കൊണ്ട് അതിവേഗ ട്രെയിന്‍ വഴി ജിദ്ദയില്‍ നിന്ന് മക്കയിലെത്താം.
വര്‍ഷത്തില്‍ മൂന്ന് മില്യണ്‍ യാത്രക്കാരെയാണ് പദ്ധതി പ്രകാരം ട്രെയിന്‍ യാത്രക്ക് പ്രതീക്ഷിക്കുന്നതെന്ന് മക്ക ട്രാന്‍സ്പോര്‍ട്ട് ആന്‍റ് റോഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മദനി പറഞ്ഞു.
-ഇസ്ലാം ഓണ്‍ വെബ്‌ . നെറ്റ് 

No comments:

Post a Comment