" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, September 14, 2013

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ കേരളത്തിലെ പണ്ഡിതരെ സന്ദര്‍ശിച്ചു


 മലപ്പുറം: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ സയ്യിദ് മുസ്തഫ രിഫാഈ നദ്‌വിയുടെ നേതൃത്വത്തില്‍ മലപ്പുറം സുന്നി മഹലില്‍ പ്രഫ: ആലിക്കുട്ടി മുസ്‌ലിയാരുമായി ചര്‍ച്ച നടത്തുന്നു
മലപ്പുറം: ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരെയും സമുദായ നേതാക്കളെയും സന്ദര്‍ശിച്ചു. മുസ്‌ലിം വ്യക്തി നിയമത്തെ ബാധിക്കുന്ന വിവിധ പ്രശനങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്തു. നീതിക്ക് വേണ്ടിയുള്ള നിയമ വഴികള്‍ സ്വീകരിക്കുമെന്ന് ലോ ബോര്‍ഡ് നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന: സെക്രട്ടറി ഡോ: ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ സന്ദര്‍ശിച്ചു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപക നേതാവ് സയ്യിദ് മുസ്തഫ രിഫാഇ നദ്‌വി, അംഗങ്ങളായ അസിം അഫ്‌റാസ് സേട്ട്, മുഫ്തി ബഖര്‍ അര്‍ശാദ് ഖാസിമി, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അംഗം ജമീല്‍ അഹ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കെ.എ റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.കെ ലത്തീഫ് ഫൈസി, ശരീഫ് ഹുദവി കാപ്പ് എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു. അംഗങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും സമസ്ത ജില്ലാ കാര്യാലയവും സന്ദര്‍ശിച്ചു.

No comments:

Post a Comment