" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, September 11, 2013

ക്യൂബകില്‍ ഗവണ്‍മെന്‍റ് തൊഴിലാളികള്‍ക്ക് ശിരോവസ്ത്ര നിരോധനം

    
കാനഡ: ഗവണ്‍മെന്‍റ് തൊഴിലാളികള്‍ ശിരോവസ്ത്രമണിയുന്നത് നിരോധിച്ച് കാനഡയിലെ ക്യൂബക്കില്‍ പുതിയ നിയമം. ഹിജാബ്, ശിരോവസ്ത്രം, തലപ്പാവ്, തൊപ്പി എന്നിവയാണ് നിയമത്തിന്‍റെ ഭാഗമായി നിരോധിക്കപ്പെടുന്നത്.
നിയമം നടപ്പാക്കാനുള്ള തീരുമാനം കാനഡയിലെ ഇതര ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മതവിഷയത്തിലള്ള രാഷ്ട്രത്തിന്‍റെ പൂര്‍ണ നിഷ്പക്ഷത തെളിയിക്കന്നതാണ് നിയമമെന്ന് മന്ത്രി ബെര്‍നാര്‍ഡ് ഡ്രയിന്‍വില്ലെ പറഞ്ഞു. അധ്യാപകരും പോലീസുമടക്കം എല്ലാതരം പൊതുതൊഴിലാളും നിയമത്തിനു കീഴില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുരിശ്, ദാവൂദിന്‍റെ നക്ഷത്രം തുടങ്ങിയ ചെറിയ മതചിഹ്നങ്ങള്‍ കൊണ്ടുനടക്കാന്‍ മന്ത്രി അനുവാദം നല്‍കി. നിയമത്തിന് പിന്തുണ തേടി Department of Justice നെ സമീപിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്‍റ് അധികൃതര്‍ പറഞ്ഞു.
നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‍ലിംകളടക്കമുള്ള മതനേതൃത്വം രംഖത്തെത്തിയിട്ടുണ്ട്. ജോലി ഉപേക്ഷിക്കേണ്ടി വന്നാലും ശിരോവസ്ത്രം ഉപേക്ഷിക്കില്ലെന്ന് മോണ്‍ട്രിയലിലെ പാത്തോളജിസ്റ്റായ കാത്തി മലാസ് പറഞ്ഞു. നിയമം ജനങ്ങളുടെ അവകാശത്തിലുള്ള കൈകടത്തലാണെന്ന് ഭരണകൂടത്തിന് ബോധ്യമാകുന്നതുവരെ ഇതിനെതിരെ സമരം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
-ഇസ്ലാം ഓണ്‍ വെബ്‌. നെറ്റ് 

No comments:

Post a Comment