" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, September 21, 2013

കേശം വ്യാജമാണെന്ന് തുറന്ന് പറയാന്‍ ധൈര്യം കാണിക്കണം-എസ്.വൈ.എസ്

  
എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തുന്നു. 
തിരൂര്‍: വിവാദ കേശം വ്യാജമാണെന്ന് കാന്തപുരം വിഭാഗത്തിലെ പണ്ഡിതര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അത് സമൂഹത്തോട് തുറന്ന് പറയാന്‍ അവര്‍ ധൈര്യം കാണിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാചക കേശമെന്ന വ്യാജേന വമ്പിച്ച സാമ്പത്തിക ചൂഷണം നടത്തി ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്താമെന്ന വ്യാമോഹത്തോടെ ഇറങ്ങിപ്പുറപ്പെട്ട കാന്തപുരം വിഭാഗത്തിന് തിരിച്ചടിയായി സ്വന്തം പാളയത്തില്‍ തന്നെ പട നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യം തുറന്ന് പറയേണ്ടത് പണ്ഡിത ധര്‍മ്മമാണ്. സത്യം മറച്ചു വെക്കുക വഴി മത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് അയോഗ്യത വരുന്നതും അത്തരക്കാര്‍ നേതൃത്വം നല്‍കുന്ന ചടങ്ങുകള്‍ സാധുത ഇല്ലാത്തതിനാലും മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മേളനം ഹാജി എ.മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, കാടാമ്പുഴ സി മൂസ ഹാജി, പി.പി മുഹമ്മദ് മൗലവി, ഖാസിം ഫൈസി പോത്തനൂര്‍, കെ.എം കുട്ടി എടക്കുളം, സ്വാലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment