" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 30, 2013

തുര്ക്കിയില്‍ ഹിജാബ് നിരോധനത്തിന് വിരാമം

    
Turkish PM Erdogan addresses media in Ankaraതുര്‍ക്കി: മുസ്‍ലിം സ്ത്രീകള്‍ക്ക് പൊതുസ്ഥാപനങ്ങളില്‍ മതാനുശാസനപ്രകാരമുള്ള ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം എടുത്തുമാറ്റിയതായി തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. അങ്കാറയില്‍ വെച്ച് നടന്ന പൊതുപരിപാടിയിലാണ് ഉര്‍ദുഗാന്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
തുര്‍ക്കിയുടെ ജനാധിപത്യവല്‍കരണത്തിലേക്കുള്ള പാതയിലാണ് തന്‍റെ പാര്‍ട്ടിയെന്ന് ഉര്‍ദുഗാന്‍ വെളിപ്പെടുത്തി. ഇതിനു മുമ്പില്‍ തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും പാര്‍ട്ടി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പരിഷ്കരണത്തിന്‍റെ ഭാഗമായി ഭരണകൂടം പ്രഖ്യാപിച്ച അനേകം പദ്ധതികളുടെ കൂട്ടത്തിലാണ് ഹിജാബ് നിരോധനം എടുത്തുമാറ്റാനുള്ള തീരുമാനവും.
പൊതുസ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ക്കുള്ള നിരോധനം ഇനി ജഡ്ജുമാര്‍ക്കും പ്രൊസിക്യൂട്ടര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും മാത്രമായിരിക്കും ബാധകമാവുക. 1980ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും പൊതുകെട്ടിടങ്ങളിലുമൊക്കെ ഹിജാബ് ധരിക്കുന്നത് നിരോധിക്കപ്പെട്ടത്.
2008ല്‍ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എകെ പാര്‍ട്ടി ഹിജാബിനുമെലുള്ള കടുത്ത നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരുന്നു. 2012ല്‍ ഇസ്‍ലാമിക് സ്കൂളുകളിലും ഹിജാബ് ധരിക്കുന്നതിന് അനുവാദം നല്‍കി.
തുര്‍ക്കിയില്‍ മതസ്വാതന്ത്യത്തിന്‍റെ പുതിയ യുഗമാരംഭിക്കുന്നതായി പ്രഖ്യാപിച്ച ഉര്‍ദുഗാന്‍ മതസ്വാതന്ത്യത്തിന് തടസ്സം നില്‍ക്കുന്നവര്‍‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

No comments:

Post a Comment