" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, September 14, 2013

കോരിചൊരിയുന്ന മഴയെത്തും പ്രവാചക സ്‌നേഹികൊളൊഴുകിയെത്തി. SYSവ്യാജകേശ വിശദീകരണ സമ്മേളനം താക്കീതായി.


"സത്യം തുറന്നു പറയാനും വിവാദങ്ങളവസാനിപ്പിക്കാനും കാന്തപുരം വിഭാഗം തയ്യാറാകണം"
ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍
വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു 
മലപ്പുറം: തിരുനബി(സ)തങ്ങളുടെ പേരില്‍ വ്യാജകേശം കൊണ്ടുവന്നു വെട്ടിലായ അഭിനവ പ്രവാചക നിന്ദകര്‍ക്ക്‌ താക്കീതായി SYS ജില്ലാകമ്മറ്റിയുടെ വിശദീകരണ സമ്മേളനം മലപ്പുറത്ത്‌ നടന്നു. മുത്തുനബി(സ)തങ്ങളെ നിന്ദിക്കാനിറങ്ങി തിരിച്ചവര്‍ക്കെതിരെ തങ്ങളോരുരുത്തരും സമര സജ്ജരാണെന്നുറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു കോരിചൊരിയുന്ന മഴയത്തും തടിച്ചു കൂടിയ വിശ്വാസി സാഗരം.
സുന്നിമഹല്‍ പരിസരത്ത്‌ നടന്ന വിശദീകരണ സമ്മേളനം സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോരഡ് സെക്രട്ടറിയും ഹജ്ജ് കമ്മറ്റി ചെയർമാനുമായ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സത്യം തുറന്ന് പറയാനും തങ്ങളുടെ പിന്നിലുള്ള അനുയായികളെ കബളിപ്പിക്കുന്നവരില്‍ നിന്ന് രക്ഷപ്പെടുത്താനും കാന്തപുരം വിഭാഗം തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സത്യത്തെ മറച്ചുവെക്കുന്ന നിലപാടില്‍ നിന്ന് ഇനിയെങ്കിലും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൗതിക താല്‍പര്യത്തോടെ കാന്തപുരം കേരളത്തില്‍ കൊണ്ടു വന്ന കേശം പ്രവാചകരുടെതല്ലെന്ന് കാന്തപുരം വിഭാഗത്തിലെ പ്രമുഖര്‍ക്കെല്ലാം ബോധ്യപ്പെട്ട സാഹചര്യത്തില്‍ സത്യം തുറന്ന് പറഞ്ഞ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന്റെ പേരില്‍ നടത്തിയ കോടികളുടെ സാമ്പത്തിക വഞ്ചനയില്‍ സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിശദീകരണ പ്രഭാഷണം നടത്തി. വിഘടിത ഗ്രൂപ്പിലെ കാന്തപുരത്തിന്റെ ഇപ്പോഴത്തെ സ്തിഥി മാര്കിസ്റ്റ് പാർട്ടിയിലെ അച്യുതാനന്തന്റെ അവസ്ഥയിലാണെന്നും അദ്ധേഹത്തെ കൊണ്ട് മുടി വിരുദ്ധ ചേരിയായ പൊന്മള ഗ്രൂപ്പ് കുടുങ്ങിയിരിക്കുകയാനെന്നും...
സമ്മേളനത്തിൽ ഹാജി.കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ പൂക്കോട്ടൂര്‍, ഹസ്സൻ സഖാഫി പൂക്കോട്ടൂര്‍, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം,   സി.എച്ച് ത്വയ്യിബ് ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ സി. മൂസ ഹാജി, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, ടി.പി സലീം എടക്കര തുടങ്ങിയവര സംബന്ധിച്ചു.

പരിപാടിയിൽ അവതരിപ്പിച്ച ജിശാൻ മാഹിയുടെ സംസാര ഭാഗങ്ങളുടെ പൂർണ രൂപം ഇവിടെ കേൾക്കാം
 

No comments:

Post a Comment