" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, September 15, 2013

SKMEA മാതൃകാമഹല്ല് മഹല്ല് ശാക്തീകരണ പരിപാടിക്ക് ഉജ്ജ്വല തുടക്കം


ഒളവട്ടൂര്‍ : സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോണിക്കല്ലുപാറ ഹിമായത്തുല്‍ ഇസ്ലാം കമ്മിറ്റയുടെ സഹകരണത്തോടെ 'മാതൃകാമഹല്ല്' മഹല്ല് ശാക്തീകരണ പരിപാടി സമാരംഭമായി. 13-09-2013 വെള്ളി വൈകുന്നേരം വെട്ടുകാട് മസ്ജിദില്‍ പ്രാഥമികാസൂത്രണം നടത്തി. മഹല്ല് കാരണവന്മാരുടെയും സംഘാടക സമിതിയുടെയും ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി തോണിക്കല്ലുപാറ മസ്ജിദുല്‍ ഫാറൂഖ് പരിസരത്ത് 40 ഓളം വരുന്ന എസ്.കെ.എം...യുടെ ക്യാമ്പ് അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്യാമ്പ് അംഗങ്ങള്‍ക്ക് പുറമെ മഹല്ലിലെയും പരിസര മഹല്ലിലെയും ഇരുന്നൂറിലേറെപേര്‍ രജിസ്റ്റര്‍ ചെയ്തുമഗ്രിബ് നിസ്‌കാരാനന്തരം ഇഹ്യാഉല്‍ ഉലൂം സെകണ്ടറി മദ്രസയില്‍ നടന്ന ഉദ്ഘാടന സെഷനില്‍ എസ്.കെ.എം... സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍..എം. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.കെ.എം... സംസ്ഥാന സെക്രട്ടറി ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. സ്വാദിഖ് മാസ്റ്റര്‍ ചീക്കോട് ആമുഖാവതരണം നടത്തി. മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി.. ജബ്ബാര്‍ഹാജി, അഡ്വ .പി. ആരിഫ്, ഡോ. അബ്ദുസ്സലാം സല്‍മാനി, അബ്ദുല്‍ ഹകീം മാസ്റ്റര്‍ വായൂര്‍, സ്വാദിഖലി മാസ്റ്റര്‍, കെ.പി. അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സംഗമത്തില്‍ എച്ച്..സി. വൈസ്. പ്രസിന്റ് പി. കുഞ്ഞുമുഹമ്മദ് മൗലവി അദ്ധ്യക്ഷം വഹിച്ചു. സ്ഥലം ഖത്തീബ് വി. സൈനുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനയും, കെ.പി. ഏനിക്കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.കെ. കുട്ട്യാലി നന്ദിയും പറഞ്ഞു.
തര്‍ബിയ്യത്ത് ക്യാമ്പ് : തര്‍ബിയ്യത്ത് ക്യാമ്പിന് എം.അബൂബക്കര്‍ ദാരിമി ഒളവട്ടൂര്‍ നേതൃത്വം നല്‍കി.
കൗണ്‍സീലേഴ്‌സ് മീറ്റ് & മഹല്ല് സാഥികളുമായിട്ടുള്ള അഭിമുഖം : ഡോ. അബ്ദുസ്സലാം സല്‍മാനി നേതൃത്വം നല്‍കി. പി. അബ്ദുറഹ്‍മാന്‍ ഫൈസി, പി.കെ. കുഞ്ഞഹമ്മദ് മൗലവി എന്നിവര്‍ പങ്കെടുത്തു. ശേഷം നടന്ന സമഗ്രാസൂത്രണത്തില്‍ ക്യാമ്പ് പ്രതിനിധികളുടെ സജീവ സാന്നിധ്യമായിരുന്നു.
ഖുര്‍ആന്‍ ബോധനം : രണ്ടാം ദിനത്തില്‍ സുബ്ഹി നിസ്‌കാരാനന്തരം കെ.കെ. ജസീല്‍ ഹുദവി ഖുര്‍ആന്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രഭാതസവാരിക്ക് ശേഷം മഹല്ലിന്റെ സമ്പൂര്‍ണ്ണ സ്ഥിതിവിവരക്കണക്ക് ശേഖരണത്തിനായി പത്തോളം സ്‌ക്വോഡുകളിലായി മഹല്ല് നിവാസികളുടെ സാന്നിധ്യത്തില്‍ ക്യാമ്പ് അംഗങ്ങള്‍ മഹല്ലിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ചു.  സ്‌കോളേഴ്‌സ് മീറ്റ് : അസ്വര്‍ നിസ്‌കാരാനന്തരം നടന്ന ഇന്ററാക്ഷന്‍ സെഷില്‍ മഹല്ലിലെയും പരിസര മഹല്ലുകളിലെയും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുടെയും മഹല്ല് പ്രതിനിധികളുടെയും സാന്നിധ്യം സെഷനെ ആകര്‍ഷണീയമാക്കി. സെഷന് സ്വാദിഖലി മാസ്റ്റര്‍ ചീക്കോട് നേതൃത്വം നല്‍കി.

No comments:

Post a Comment