" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 10, 2013

ഫ്രാന്‍സില്‍ പുതിയ മതേതരത്വ പ്രമാണം; പ്രതിഷേധവുമായി മുസ്‍ലിംകള്‍

    
 
France ‘Secular Charter’ Angers Muslims
പാരീസ് : സ്കൂളുകളിലും മറ്റും മതം നിരോധിച്ചു കൊണ്ട് ഫ്രാന്‍സ് ഭരണകൂടം തയ്യാറാക്കിയ പുതിയ മതേതരത്വ പ്രമാണത്തിനെതിരെ രാജ്യത്തെ മുസ്‍ലിംകള്‍ രംഗത്തുവന്നു. ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്‍റിലെ വിദ്യാഭ്യാസ മന്ത്രിയായ വിന്‍സെന്‍റ് പൈലനാണ് ചാര്‍ട്ടര്‍ തയ്യാറാക്കിയത്.
മുസ്‍ലിം വിശ്വാസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രമാണം തയ്യാറാക്കിയിരിക്കുന്നതെന്ന് ഫ്രഞ്ച് കൌണ്‍സില്‍ ഫോര്‍ മുസ്‍ലിം ഫെയ്ത്ത് പ്രസിഡന്‍റ് ദലീല്‍ ബൂബക്കേര്‍ കുറ്റപ്പെടുത്തി. Charter for Secularity in School എന്ന പേരിലാണ് സ്കൂളുകളില്‍ നിന്ന് മതവിശ്വാസത്തെ മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രമാണത്തിന് രൂപം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനു കീഴിലുള്ള മുഴുവന്‍ സ്കൂളുകളിലും പ്രസ്തുത ചാര്‍ട്ടര്‍ പോസ്റ്റര്‍ രൂപത്തില്‍ തൂക്കിയിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളില്‍ മകചിഹ്നങ്ങളും മതകീയ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2004ല്‍ നിര്‍മിച്ച നിയമത്തിന് പുതിയ ചാര്‍ട്ടര്‍ പിന്‍ബലം നല്‍കുന്നുണ്ട്. ചാര്‍ട്ടര്‍ തങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് രൂപീകരിച്ചതാണെന്നാണ് രാജ്യത്തെ 90% മുസ്‍ലിംകളും കരുതുന്നതെന്ന്  Observatory on Islamophobia പ്രസിഡന്‍റ് അബ്ദുല്ലാഹ് സക്‍രി പറഞ്ഞു.
ആറു മില്യണ്‍ മുസ്‍ലിംകള്‍ താമസിക്കുന്ന ഫ്രാന്‍സ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ്. മുസ്‍ലിംകള്‍ക്കും ഇസ്‍ലാമിക ചിഹ്നങ്ങള്‍ക്കുമെതിരായി ഫ്രാന്‍സില്‍ നടക്കുന്ന പടനീക്കം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്‍ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണമണിയുന്നതും ഹിജാബ് ധരിക്കുന്നതും ഫ്രാന്‍സ് ഭരണകൂടം നിയമം വഴി നിരോധിച്ചിരുന്നു.
മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ കാലത്ത് മുസ്‍ലിംകള്‍ തെരുവുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും നിരോധനമേര്‍പ്പെടുത്തിയിരുന്നു.
 
-ഇസ്ലാമോ ണ്‍ വെബ്‌ . നെറ്റ് 

No comments:

Post a Comment