" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 17, 2013

‘പെണ്‍കുട്ടികള്‍ക്ക് മത-ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം’ - പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

 
കോഴിക്കോട്: പെണ്‍കുട്ടികളുടെ മതധാര്‍മിക വിദ്യാഭ്യാസ കാര്യത്തില്‍ മുസ്ലിം സമുദായം പരമാവധി ശ്രദ്ധിക്കണമെന്ന് സമസ്തകേരള സുന്നി വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജൗഹറുല്‍ ഹുദാ വനിതാ അറബിക് കോളജില്‍നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബി.എ അഫ്ദലുല്‍ ഉലമ ഡിഗ്രിയും ജൗഹരിയ്യ ശരീഅത്ത് കോഴ്സും പൂര്‍ത്തിയാക്കിയവര്‍ക്ക് ‘ജൗഹരിയ്യ’ സനദ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയവര്‍ക്കുള്ള സ്വര്‍ണമെഡലും അധ്യാപകര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൊയപ്പത്തൊടി മുഹമ്മദലി ഹാജി, സി.പി. ഇമ്പിച്ചിക്കോയ, സജറീന ജൗഹരിയ്യ, മിര്‍ശാദ് യമാനി, ഉസ്മാന്‍ പയ്യാനക്കല്‍, അബ്ദുറഹ്മാന്‍ ഫാറൂഖി, പി. മമ്മദ്കോയ എന്നിവര്‍ സംസാരിച്ചു. വി.പി. സെയ്തുമുഹമ്മദ് നിസാമി സനദ്ദാന പ്രഭാഷണം നടത്തി.

No comments:

Post a Comment