" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 3, 2013

സൌദി അറേബ്യയില്‍ 200 ബ്രെയ്‍ലി ഖുര്‍ആനുകള്‍ വിതരണം ചെയ്തു

    
 
1378128450325826800കാഴ്ചശക്തിയില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സൌദി അറേബ്യയിലെ Ebsar Charitable Organization   രാജ്യത്ത് 200 ബ്രെയ്‍ലി ഖുര്‍ആനുകള്‍ വിതരണം ചെയ്തു. മദീനയിലെ കിങ് ഫൈസല്‍ ഖുര്‍ആന്‍ പ്രിന്‍റിംഗ് കോംപ്ലക്സുമായി സഹകരിച്ചാണ് ബ്രെയ്‍ലി ഖുര്‍ആനുകള് വിതരണം ചെയ്തത്.
കാഴ്ചശേഷി നഷ്ടപ്പെട്ടവര്‍ക്കായി സംഘടന ഖുര്‍ആന്‍ വിതരണം ചെയ്യുന്നത് ഇത് രണ്ടാം തവണയാണെന്ന് സെക്രട്ടറി ജനറല്‍ മുഹമ്മദ് തൌഫീഖ് ബെല്ലോ പറഞ്ഞു. 2012 അവസാനത്തിലാണ് ഒന്നാം ഘട്ട വിതരണം നടന്നത്. ബ്രെയ്‍ലി ലിപിയിലുള്ള ഖുര്‍ആന്‍ ആവശ്യമുള്ള നിരവധി പേര്‍ ഇനിയുമുണ്ടെന്നും ഇവര്‍ക്ക് ഖുര്‍ആന്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കൂട്ടായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്ധരായ ആളുകളുടെ ഖുര്‍ആന്‍ പാരായണം സുഖകരമാക്കുന്നതിന് ആവശ്യമായ രീതിയുള്ള പരിഷ്കാരങ്ങള്‍ അച്ചടി മേഖലയില്‍ വരുത്തണമെന്നും തൌഫീഖ് ബെല്ലോ പറഞ്ഞു.
ആറ് വാല്യങ്ങളടങ്ങിയതാണ് ഇസ്ബാര്‍ അസോസിയേഷന്‍ നിര്‍മിച്ച ബ്രെയ്‍ലി ഖുര്‍ആന്‍. ഓരോ വാല്യവും 991 പേജ് ഉള്‍കൊള്ളുന്നുണ്ട്.

No comments:

Post a Comment