" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 2, 2013

'സുകൃതങ്ങളുടെ സമുദ്ധരണത്തിന്' ; SKSSF കാമ്പയിന്‍ അഞ്ചിന് തുടങ്ങും


കോഴിക്കോട് : 'സുകൃതങ്ങളുടെ സമുദ്ധരണത്തിന്' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണത്തിന് സെപ്തംബര്‍ അഞ്ചിന് തുടക്കമാവും. വൈകീട്ട് 3 മണിക്ക് ഗുജറാത്തി ഹാളില്‍ നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേറി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെ വിവിധ പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. 2 മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി സെമിനാറുകള്‍, മേഖലാ റാലികള്‍ , പഠന ക്യാമ്പുകള്‍ , ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടിയില്‍ നടക്കും.

No comments:

Post a Comment