" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 2, 2013

അയര്‍ലണ്ടിലെ ഏറ്റവും വലിയ പള്ളിക്ക് അംഗീകാരം


Ireland Largest Mosque Approved
അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി നിര്‍മിക്കുന്നതിന് അംഗീകാരമായി. ഉത്തര ഡബ്ലിനിലെ ക്ലോംഗ്രിഫിന്‍ നഗരത്തിലാണ് രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷത്തിന് ആരാധനാ സൌകര്യമൊരുക്കിക്കൊണ്ട് പുതിയ പള്ളി നിര്‍മിക്കുന്നത്.
പദ്ധതിക്ക് ഡബ്ലിന്‍ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതോടെയാണ് അയര്‍ലണ്ട് മുസ്‍ലിംകളുടെ ചിരകാല സ്വപ്നം പൂവണിയുന്നത്. രാജ്യത്തെ മുസ്‍ലിം സമൂഹത്തിനിത് പ്രതീക്ഷയുടെ പുതിയ ചിറകുകള്‍ സമ്മാനിച്ചിരിക്കുന്നുവെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്ററായ അബ്ദുല്‍ ഹസീബ് പറഞ്ഞു.
5,573 ചതുരശ്ര മീറ്ററിലാണ് മൂന്ന് നിലയുള്ള പള്ളി നിര്‍മിക്കുന്നത്. 3000 വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനാ സൌകര്യമുണ്ടാവും. 40 മില്യണ്‍ പൌണ്ടാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. പള്ളിയോടു ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഇസ്‍ലാമിക് സെന്‍റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, പുസ്തകശാല, ഓഫീസുകള്‍, മോര്‍ച്ചറി, റസ്റ്റോറന്‍റ്, പ്രാഥമിക സ്കൂള്‍, സെക്കന്‍ററി സ്കൂള്‍, ഫിറ്റ്നസ് സെന്‍റര്‍ എന്നിവയും വികസന പദ്ധതിയിലുണ്ട്.
 
കടപ്പാട്: ഇസ്ലാം ഓണ്‍ വെബ്‌ .നെറ്റ് 

No comments:

Post a Comment