" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, September 6, 2013

മലപ്പുറംപട്ടിക്കാടിനടുത്ത് വെട്ടത്തൂരില്‍ മിനി ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു.

      

 മലപ്പുറം: പെരിന്തല്‍മണ്ണ പട്ടിക്കാടിനടുത്ത് വെട്ടത്തൂരില്‍ മിനി ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മാംഗലക്കുഴി മറിയ (50), ഫസീല (17), ചെറിയാക്കന്‍, ബസ് ഡ്രൈവര്‍ സല്‍മാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ 25 പേരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും, മൗലാന, അല്‍ ശിഫ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടും പുരുഷന്‍മാരും 10 സ്ത്രീകളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ എട്ടു പേര്‍ വിദ്യാര്‍ഥികളെന്നാണ് സൂചന. ചുങ്കത്തറ വിക്റി, പ്രതിഭ കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതില്‍ ഏറെയും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മണ്ണാര്‍ മലയിലാണ് അപകടം. അമിത വേഗതയിലായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളാണെന്നാണ് വിവരം.
 

No comments:

Post a Comment