പ്രവാചകന്റെ പേരില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കൊണ്ട് വന്ന മുടികള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് അവരിലെ പ്രമുഖര്‍ ഉള്‍പ്പെടെ പലരും മുടിക്കെതിരെ രംഗത്ത് വന്നത് മുടി വ്യാജമാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. കേരളത്തിലെ മറ്റു സംഘനടകള്‍ മുഴുവന്‍ മുടി വ്യാജമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കാന്തപുരം മുടികൊണ്ട് വന്ന അതേ കേന്ദ്രത്തില്‍ നിന്നു തന്നെ 7 മുടികള്‍ കൊണ്ട് വന്ന് പരീക്ഷണം നടത്തി വ്യാജമാണെന്ന് എസ് കെ എസ് എസ് എഫ് പ്രദര്‍ശന ത്തിലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുത്തിരുന്നു. മുടി വ്യാജമാണെന്ന നിലയില്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ പണ്ഡിതന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല. മുടി വ്യജമാണെന്നും തങ്ങള്‍ക്കതില്‍ വിശ്വാസമില്ലന്നും തുറന്ന് പറയുന്ന കാന്തപുരം വിഭാഗത്തിലെ മറ്റ് പലരുടെയും ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. മുടി ആധികാരികമാക്കാന്‍ ഉണ്ടാക്കിയ സനദ് (കൈമാറ്റ പരമ്പര) തങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അതിന് നേതൃത്വം നല്‍കിയ കാന്തപുരത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ ന്യൂസിലാന്റില്‍ ജോലി ചെയ്ത് വരികയും ചെയ്യുന്ന ഒരു സഖാഫി സാക്ഷ്യ പ്പെടുത്തുന്നു. മുടി കൈമാറിയ മുംബൈയിലെ ഇഖ്ബാല്‍ജാലിയ വാലയില്‍ നിന്നും 18 മുടികള്‍ കൊണ്ടു വന്ന് പരീക്ഷിച്ച് വ്യാജമാണെന്ന് ഉറപ്പു വരുത്തിയതായി ഇവരുടെ ഇന്റര്‍നെറ്റ് ക്ലാസ് റൂമിലെ അവതാരകന്റെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് സാക്ഷ്യപ്പെടുത്തുന്നു. സംഘടനക്കുള്ളിലെ മുടി വിവാദത്തെ തുടര്‍ന്ന് ചിലരെ സംഘടനയില്‍ നിന്ന് പുറത്താക്കിയെങ്കിലും പ്രശ്‌നം അവസാനിക്കുന്നില്ലെന്നും മുടി വിരുദ്ധ ചേരിയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു എന്നതിന്റെയും പ്രധാനതെളിവാണ് അവരുടെ താഴെ പറയുന്ന തീരുമാനങ്ങള്‍:
1, മുടി ന്യായീകരിച്ചുകൊണ്ട് പ്രസംഗിക്കാനോ എഴുതാനോ പ്രചാരണപ്രവര്‍ത്തനം നടത്താനോ പാടില്ല.
2, നിര്‍ദ്ദിഷ്ട പള്ളിയുടെ പേര് 'ശഅ്‌റ് മുബാറക്ക്' (അനുഗ്രഹീത കേശപ്പള്ളി) എന്നപേര് മാറ്റി മസ്ജിദുല്‍ ആസാര്‍ (പുരാവസ്തു പള്ളി) എന്നാക്കി മാറ്റണം.
3, വിവാദമാകാത്തവിധം ഘട്ടം ഘട്ടമായി മുടി പ്രദര്‍ശനം അവസാനിപ്പിക്കണം.
ഈ സാഹചര്യത്തില്‍ പള്ളി നിര്‍മ്മാണമോ ടൗണ്‍ ഷിപ്പ് നിര്‍മ്മാണമോ നടക്കാന്‍ ഇടയില്ല. ഇതിനു മുമ്പ് ഇവിടെ നടത്തിയ എല്ലാ ഷെയര്‍ ബിസിനസ്സുകളും പൊളിഞ്ഞതിനാല്‍ പള്ളിക്കു സംഭാവന നല്‍കിയ 40 കോടിയും ടൗണ്‍ ഷിപ്പിന് ഷെയര്‍ നല്‍കിയ പ്രഥമ ഗഢുവും നഷ്ടപ്പെട്ടു പോവാതിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം . മുഖ്യ മന്ത്രിയും 4 മന്ത്രിമാരും ശിലാസ്ഥാപനം നടത്തിയ ഈ സംരഭത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സോളാര്‍ പോലെ കൈ കഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കാവില്ല. മാത്രമല്ല, ഈ കേന്ദ്രത്തിലേക്ക് റോഡ് വെട്ടാന്‍ 27 കോടി രൂപ അനുവദിച്ച പൊതുമരാമത്ത് വകുപ്പിന്ന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.
താഴെ പറയുന്ന ആവശ്യങ്ങള്‍ ഞങ്ങള്‍ ഉന്നയി ക്കുന്നു.
1, വിവാദ കേന്ദ്രത്തിലേക്ക് റോഡ് വെട്ടാന്‍ ഗവ. 27 കോടി രൂപ അനുവദിച്ചത് ഉടനെ പിന്‍വലിക്കുക.
2, മുടി വ്യാജമാണെന്ന് സ്വന്തം നേതാക്കള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ മുടികള്‍ മുംബൈയില്‍ തന്നെ തിരിച്ചേല്‍പ്പിക്കുക.
3, പദ്ധതി തകരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിശ്വാസികളില്‍ നിന്നു പിരച്ചെടുത്ത 40 കോടിയും ബിസിനസ്സുകാരില്‍ നിന്ന് ഷെയറായി വാങ്ങിയ സംഖ്യ ഉടന്‍ തിരിച്ചു നല്‍കുക.
4, പ്രവാചക തിരുമേനി (സ) യുടെ പേരില്‍ ഇത്ര വലിയ ചുഷണം നടത്താന്‍ ഗുഢാലോചന നടത്തിയവരും അതിനെതിരെ മൗനം പാലിച്ചവരും കുറ്റം ഏറ്റു പറയുകയും ചൂഷണത്തില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കുകയും ചെയ്യുക.
മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തോട് കേരളത്തിലെ യു ഡി എഫ് ഗവര്‍മെന്റ് കുടുത്ത അവഗണനയും പക്ഷപാതമായ സമീപനവും സ്വീകരിച്ചു വരികയാണ്. 6000 ഓളം മഹല്ല് ജമാഅത്തുകളും 9500 ഓളം മദ്രസകളും നിയന്ത്രിക്കുന്ന സമസ്ത യുടെ പല മഹല്ലുകളിലും മദ്രസ്സകളിലും സംഘടനാ പ്രതിയോഗികളായ കാന്തപുരം വിഭാഗം ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പോലീസ് അവര്‍ക്ക് എല്ലാ വിധ പിന്തുണയും പ്രോല്‍സാഹനവും ചെയ്യുന്നു. സമസ്തയുടെ പ്രവര്‍ത്തനര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ് അക്രമണവും നടത്തുകയും വ്യാപകമായി കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു.
കാസറഗോഡിനടുത്ത ബല്ലാ കടപ്പുറത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാന്തപുരം വിഭാഗത്തിന് പരിപാടി നടത്താന്‍ പോലീസും കോടതിയും അനുമതി നിഷേധിച്ചെങ്കിലും മുകളില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് പോലീസ് മഹല്ലു ജമാഅത്ത് അധികാരികള്‍ ഉള്‍പ്പെടെയുള്ള നുറുകണക്കിന് നാട്ടുകാരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയും ഗ്രനേഡ് പ്രയോഗിച്ചുമാണ് ഇവര്‍ക്ക് പരിപാടി നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തത്. മാത്രമല്ല, നൂറുശതമാനം സമസ്തക്കാരും മുസ്‌ലിം ലീഗുകാരായ മഹല്ല് ഭാരവാഹികള്‍ക്കെതിരെയും കണ്ടാലറിയുന്ന മുന്നൂറോളം പേര്‍ക്കെതിരെയും അന്യായമായി കേസ് ചാര്‍ജ്ജ്‌ചെയ്തിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതി മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ്. ക്രൂരമായ ഈ പ്രശ്‌നം സൃഷ്ടിച്ച സി ഐ യെ ഉടന്‍ സ്ഥലം മാറ്റുമെന്ന് ഉത്തരവാദപ്പെട്ടവര്‍ ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല.
കാഞ്ഞങ്ങാടിനടുത്ത കുന്നുംകൈ മഹല്ലിലും എ പി വിഭാഗം പ്രശ്‌നം സൃഷ്ടിച്ചപ്പോള്‍ പോലീസ് തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയത്. അന്യായമായി പ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കി അറസ്റ്റ് ചെയ്യുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഭരണ കക്ഷിയില്‍ നിന്ന് യാതൊരുവിധ സഹായുവും കിട്ടാതെ പോയതിനാല്‍ ഈ മഹല്ലിലെ 82 കുടുംബങ്ങള്‍ ആത്മ രക്ഷാര്‍ത്ഥം മുസ് ലിം ലീഗ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കണ്ണൂരിലും മലപ്പുറത്തും മറ്റു ജില്ലകളിലും ഈ പ്രവണത തുടര്‍ന്ന് വരുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആഭ്യന്തര വകുപ്പുമാണ് ഇതിനു പിന്നില്‍. മുസ് ലിം ലീഗിലെ ചിലരുടെ സമവായ സമീപനം ഇവര്‍ക്ക് കരുത്തു നല്‍കുകയും ചെയ്യുന്നു . കള്ളക്കേസുകള്‍ പിന്‍വലിക്കുകയും അന്യായമായി ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും കുറ്റക്കാരായ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ അടിയന്തിര ബാധ്യതയാണ്
ആഭ്യന്തര വകുപ്പിന്റെ ഈ സമീപനം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനും പ്രവര്‍ത്തകരെ സമരസജ്ജരാക്കാനുമായി സുന്നി കോ-ഡിനേഷന്‍ കമ്മിറ്റി മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് . സെപ്തംബര്‍ 26 ന് വൈകീട്ട് 4 മണിക്ക് കാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം കോഴിക്കോട്ട് നടക്കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :
ഉമര്‍ഫൈസി മുക്കം (സെക്ര, സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്ര, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി)
മുസ്തഫ മുണ്ടുപാറ (ജന, സെക്ര, സമസ്ത എംപ്ലോയിസ് അസോസിയേഷന്‍)
നസര്‍ ഫൈസി കൂടത്തായി (സെക്ര, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി)
സത്താര്‍ പന്തലൂര്‍ (വര്‍ക്കിംഗ് സെക്ര, എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി)
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
No comments:
Post a Comment