" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, September 4, 2013

വ്യാജ കേശവിവാദം; "ഒറ്റപ്പെടുന്നതിനു മുമ്പ്‌ രക്ഷപ്പെടുക": ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌


മനാമ:വ്യാജ കേശവിവാദത്തില്‍ എ.പി വിഭാഗത്തില്‍ പിളര്‍പ്പ്‌ആസന്ന മാവുകയും പൊന്‍മള അബ്ദുല്‍ഖാദര്‍മുസ്‌ലിയാരെ പോലെയുള്ള സംഘടനയിലെ പ്രമുഖ നേതാക്കള്‍കേശം വ്യാജമാണെന്ന്‌തുറന്നടിക്കുകയുംചെയ്‌തസാഹചര്യത്തില്‍സത്യത്തോട്‌ പ്രതിബന്ധതയുള്ളവര്‍സംഘടനയില്‍ഒറ്റപ്പെടുന്നതിന്‌ മുമ്പ്‌ മാതൃ സംഘടന യിലേക്ക്‌ തിരിച്ചുവരണമെന്ന്‌ ബഹ്‌റൈന്‍ എസ്‌. കെ. എസ്‌. എസ്‌. എഫ്‌ പത്രക്കുറിപ്പില്‍ആവശ്യപ്പെട്ടു.
ഗുരുനാഥര്‍ക്കെതിരില്‍കേസ്‌കൊടുക്കുകയുംകോടതികയറ്റുകയുംചെയ്‌തവര്‍ക്കെതിരെ പരമസാത്വികരായ ആഗുരുവര്യന്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ അവരിന്ന്‌ അനുഭവിച്ച്‌കൊണ്ടിരിക്കുന്നത്‌.
തെറ്റ്‌ബോധ്യപ്പെടുന്ന സാഹചര്യത്തില്‍അത്‌ ജനസമക്ഷം തുറന്ന്‌ സമ്മതി ക്കുകയും തിരുത്തുകയും ചെയ്യുന്നതാണ്‌ പണ്ഡിത പാരമ്പര്യം. അതിലൂടെ വ്യക്തിയുടെമഹത്വം വര്‍ദ്ധിക്കുകയാണ്‌ ചെയ്യുക.
സത്യം പകല്‍ പോലെ വ്യക്തമാകുമ്പോള്‍ അതിന്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുകയുംസത്യത്തിനെതിരില്‍കൊഞ്ഞനം കാട്ടുകയും ചെയ്യുന്നത്‌സദാചാരത്തിനു നിരക്കുന്നത ല്ല. കാര്യങ്ങള്‍കൂടുതല്‍വഷളാവുന്നതിന്‌ മുമ്പ്‌ പൊതു ജനങ്ങളോട്‌ മാപ്പ്‌ പറയാനുള്ള ധാര്‍മ്മി കതയാണ്‌ അത്തരക്കാര്‍ പ്രകടിപ്പിക്കേണ്ടത്‌.
കേശസംബന്ധിയായി സനദും(കൈമാറ്റപരമ്പര) നസ്വബയും (കുടുംബപരമ്പര) പറഞ്ഞ്‌മണിക്കൂറുകളോളം പാതിരാ പ്രസംഗംനടത്തിയ എ.പിവിഭാഗത്തിലെ പ്രമുഖ പ്രഭാഷകരുടെഇപ്പോഴത്തെ കുറ്റബോധത്തില്‍ നിന്നുടലെടുത്ത മൌനവും നേതാക്കളുടെകൂട്ടത്തോടെയുള്ളഒഴിച്ചു പോക്കും ചിന്തിക്കുന്ന വര്‍ക്ക്‌ പാഠമാകേണ്ടതുണ്ട്‌.

No comments:

Post a Comment